Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി രാമൻ സത്യനാരായണൻ 27ന് ചുമതലയേൽക്കും.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി രാമൻ സത്യനാരായണൻ 27ന് ചുമതലയേൽക്കും.


കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി കാസർകോട് ഹോസ്‌ദുർഗ് ഇങ്ങേത്തല ഇല്ലം രാമൻ സത്യനാരായണനെ നിയമിച്ചു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ 27നു പുതിയ മേൽശാന്തി ചുമതലയേൽക്കും. മൂന്ന് വർഷമാണു കാലാവധി. 
പുറപ്പെടാശാന്തിയായിട്ടാണ് ഏറ്റുമാനൂരിലെ മേൽശാന്തിമാരുടെ നിയമനം.
         രാമൻ സത്യനാരായണൻ ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രം മേൽശാന്തി ആയിരുന്നു. കാസർകോഡ്, ഹോസ്‌ദുർഗ് ഇങ്ങേത്തല ഇല്ലം നാരായണൻ രാമന്റെയും ഗൗരി അന്തർജനത്തിന്റെയും മകനാണ്. നിലവിലുണ്ടായിരുന്ന മേൽശാന്തി മൈവാടി ഇല്ലം പത്മനാഭൻ സന്തോഷ് സ്‌ഥലം മാറിയ ഒഴിവിലാണു പുതിയ നിയമനം.

Post a Comment

0 Comments

Ad Code

Responsive Advertisement