Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധം; മിൽമ തൊഴിലാളികൾ പണിമുടക്കിലേക്ക്.

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധം; മിൽമ തൊഴിലാളികൾ പണിമുടക്കിലേക്ക്.


തിരു.: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധവുമായി മിൽമ തൊഴിലാളികൾ. നാളെ (തിങ്കളാഴ്ച) സംസ്ഥാനത്തെ എല്ലാ മിൽമ ഡയറികളും പണിമുടക്കും. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. 
    നാളെ അർദ്ധരാത്രി മുതലാണ് പണിമുടക്ക്. ഇന്ന് അഡീഷണൽ ലേബർ കമ്മീഷൻ യൂണിയൻ ഭാരവാഹികളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ഇതിൽ ധാരണയായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടുപോകും.
        2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പു വെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് കടക്കുന്നത്. പാൽ ശേഖരണവും വിതരണവും തടസ്സപ്പെടും. സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. 

Post a Comment

0 Comments

Ad Code

Responsive Advertisement