Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ഇബി ആപ്പില്‍ മാറ്റം; ഇനി ഒറ്റ ക്ലിക്കില്‍ പരാതി നല്‍കാം, ബില്ലുകളെല്ലാം ഒരുമിച്ചടയ്ക്കാം.

കെഎസ്ഇബി ആപ്പില്‍ മാറ്റം; ഇനി ഒറ്റ ക്ലിക്കില്‍ പരാതി നല്‍കാം, ബില്ലുകളെല്ലാം ഒരുമിച്ചടയ്ക്കാം.


തിരു.: കെഎസ്ഇബി ആപ്പില്‍ അടിമുടി മാറ്റം. ഐഒഎസ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ആപ്പ് ലഭ്യമായി. അപ്‌ഡേറ്റ് ചെയ്ത ആപ്പ് വഴി ഇനി രജിസ്റ്റേർഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും അവസരമുണ്ട്.
        ക്വിക്ക് പേ, രജിസ്റ്റര്‍ ചെയ്യാതെ തന്നെ ആപ്പിൽ ലോഗിന്‍ ചെയ്യാതെ തന്നെ13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒടിപിയും രേഖപ്പെടുത്തി അനായാസം പെയ്‌മെന്റ് ചെയ്യാനാകും. ഇനി കെഎസ്ഇബി ആപ്പു വഴി ഒറ്റ ക്ലിക്കില്‍ പരാതിയും അറിയിക്കാം. വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്താല്‍ ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്‌കണക്ഷന്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ കൃത്യമായി വിരല്‍ത്തുമ്പിലെത്തും.

സേവനങ്ങള്‍ വാതില്‍പ്പടിയില്‍. രജിസ്റ്റര്‍ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്‌സ് മാറ്റം, പോസ്റ്റ് മാറ്റിയിടല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാകും.
ലോഗിന്‍ ചെയ്യാം, തികച്ചും അനായാസം. ഫോണ്‍ നമ്പരോ ഇ മെയില്‍ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിന്‍ ചെയ്യാം. 

ബില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബില്‍ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ്  ഒഴിവാക്കാം.
പഴയ ബില്ലുകള്‍ കാണാം
കണ്‍സ്യൂമര്‍ നമ്പരും രജിസ്റ്റേർഡ് ഫോണ്‍ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകള്‍ കാണാം, ഡൗണ്‍ലോഡ് ചെയ്യാം.


Post a Comment

0 Comments

Ad Code

Responsive Advertisement