Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കൽ തുടങ്ങി.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കൽ തുടങ്ങി.


തിരു.: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ സംക്ഷിപ്‌ത പുതുക്കലിനുള്ള കരട് പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.
      2024 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് ജൂൺ 21 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കാം.
       വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫോറം നാല്) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം ആറ്), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം ഏഴ്) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec. kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അക്ഷയ സെന്ററർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം.
        വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം അഞ്ച്) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിൻ്റെ പ്രിൻ്റൗട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫോറത്തിൽ തെരഞ്ഞെടു പ്പ് രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ഷഷൻ രജിസ്ട്രേഷൻ ഓഫീസർമാർ.

Post a Comment

0 Comments

Ad Code

Responsive Advertisement