Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ കീമാൻ മരിച്ചു.

ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ കീമാൻ മരിച്ചു.


തൃശ്ശൂർ: ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമൻ കെ.എസ് (55) ആണ് മരിച്ചത്. ഒല്ലൂർ സ്റ്റേഷനും തൃശ്ശൂർ സ്റ്റേഷനും  ഇടയിൽ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഒല്ലൂർ ഗാങ് നമ്പർ രണ്ടിലെ കീമാൻ ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. എൻജിന്  അടിയിൽ കുടുങ്ങികിടന്ന മൃതദേഹം 12.45ഓടെ ആണ് പുറത്തെടുക്കാൻ ആയത്. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement