Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊടിക്കുന്നിലിനെ വെട്ടി; ഭ‍ർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറാകും.

കൊടിക്കുന്നിലിനെ വെട്ടി; ഭ‍ർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറാകും. 


ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഭ‍ർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറാകും. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്.
         ബിഹാറിലെ കട്ടക്കില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. ബിജെഡിയില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ഭർതൃഹരി മഹ്താബ്. ലോക്സഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കേണ്ടത് പ്രോടേം സ്പീക്കറാണ്. ഈ മാസം 26നാണ് ലോക്സഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ്. 
       നേരത്തെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ ആയിരുന്നു പ്രോടേം സ്പീക്കറായി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊടിക്കുന്നിലിനെ ഒഴിവാക്കിക്കൊണ്ടാണ് ഭ‍ർതൃഹരി മഹ്താബിനെ തീരുമാനിച്ചത്. ഏഴ് തവണയാണ് ഭ‍ർതൃഹരി മഹ്താബ് സഭയിലെത്തിയത്. നിലവില്‍ എട്ട് തവണ ലോക്സഭയിലെത്തിയ കൊടിക്കുന്നിലാണ് മുതിർന്ന അംഗം.

Post a Comment

0 Comments

Ad Code

Responsive Advertisement