Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട ലോറി, വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി.

നിയന്ത്രണം വിട്ട ലോറി, വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി. 

കുറുപ്പപന്തറ: ഏറ്റുമാനൂർ - വൈക്കം റോഡിൽ കുറുപ്പന്തറ പഴയമഠം കവലയിൽ നിയന്ത്രണം വിട്ട ലോറി, വർക്ക് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി. എറണാകുളത്തു നിന്നും  കൊട്ടാരക്കരയിലേക്ക് കമ്പി കയറ്റിക്കൊണ്ടു പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
       കുറുപ്പന്തറ പഴയമഠം കവലയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓട്ടോ വർക്ക് ഷോപ്പിലേയ്ക്കാണ് ലോറി ഇടിച്ചു കയറിയത്. വർക്ക്‌ ഷോപ്പിന്റെ മേൽക്കൂരയും മതിലും ഇടിച്ചു തകർത്താണ്‌ ലോറി നിന്നത്. ക്രയിനും ജെസിബിയും ഉപയോഗിച്ചാണ് ലോറി റോഡിലേയ്ക്ക് തിരികെ കയറ്റിയത്. കടുത്തുരുത്തി പോലീസ് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement