Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള എൻജിഒ യൂണിയൻ 63-ാം സംസ്‌ഥാന സമ്മേളനം കോട്ടയത്ത്.

കേരള എൻജിഒ യൂണിയൻ 63-ാം സംസ്‌ഥാന സമ്മേളനം കോട്ടയത്ത്.
കോട്ടയം: കേരള എൻജിഒ യൂണിയൻ 63-ാം സംസ്‌ഥാന സമ്മേളനം ഈ മാസം 11, 12, 13 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. സംഘടനയുടെ 63 വർഷത്തെ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അക്ഷരനഗരി സംസ്‌ഥാന സമ്മേളന വേദിയാകുന്നത്. 1970, 1984, 1998, 2014 വർഷങ്ങളിലാണ് ഇതിനു മുൻപ് നടന്നത്. കേരള എൻജിഒ യൂണിയന് സംസ്‌ഥാനത്താകെ 15 ജില്ലാ കമ്മിറ്റികളും 144 ഏരിയ കമ്മിറ്റികളും 991 യൂണിറ്റ് കമ്മിറ്റികളുമാണുള്ളത്. അവയുടെ ആകെ സമ്മേളനങ്ങൾ പൂർത്തീകരിച്ചാണ് സംസ്ഥാന സമ്മേളനത്തിലേക്ക് എത്തുന്നത്.
       1,63,746 അംഗങ്ങളെ പ്രതിനിധീകരിച്ച് 269 വനിതകൾ ഉൾപ്പെടെ 840 പ്രതിനിധികൾ സംസ്‌ഥാന സമ്മേളനത്തിൽ പങ്കെടുക്കും. ജൂൺ 11 രാവിലെ 8.45ന് സംസ്‌ഥാന പ്രസിഡണ്ട് എം.എ. അജിത് കുമാർ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. തുടർന്ന് സംസ്‌ഥാന കൗൺസിൽ യോഗം ചേരും. ഉച്ചയ്ക്ക് ശേഷം കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് 10,000 ജീവനക്കാരുടെ പ്രകടനം സംഘടിപ്പിക്കും. വൈകുന്നേരം 3.30ന് കോട്ടയം സിവിൽ സ്‌റ്റേഷൻ പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനം പൊതുസമ്മേളന വേദിയായ തിരുനക്കര മൈതാനിയിൽ സമാപിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ ബിനോയ് വിശ്വം, ജോസ് കെ. മാണി എംപി, മാത്യു ടി. തോമസ്, ഡോ. വർഗീസ് ജോർജ്, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും പങ്കെടുക്കും. 
       ജൂൺ 12ന് രാവിലെ 9 മണിക്ക് ചേരുന്ന പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമ പ്രവർത്തകനും "ദി വയർ'ൻ്റെ എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് 'ലിംഗ സമത്വവും സാമൂഹ്യ നീതിയും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ദീപ്‌സിധധർ (പശ്ചിമബംഗാൾ) പ്രതികരണം നടത്തും. ഉച്ചയ്ക്ക് ശേഷം 2.30ന് സുഹൃത്ത് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ.  ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വിവിധ സർവ്വീസ് സംഘടനാ നേതാക്കൾ അഭിവാദ്യം ചെയ്ത് സംസാരിക്കും.
       ജൂൺ 13 രാവിലെ 9.30 ന് 'വർഗ്ഗസമരവും വർഗ്ഗീയതയും' എന്ന വിഷയത്തിൽ പി. രാജീവ് പ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, കുട്ടികളുടെ ചിത്രരചന മത്സരം, ജീവനക്കാർക്കായി കഥ, കവിത, ലേഖനം, കാർട്ടൂൺ, റീൽസ് മത്സരങ്ങൾ തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement