Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷിരൂരിൽ മൃതദേഹം കണ്ടെത്തി; അർജ്ജുന്റേതെന്ന് സംശയം, ഡിഎൻഎ പരിശോധന വേണമെന്ന് കുടുംബം.

ഷിരൂരിൽ മൃതദേഹം കണ്ടെത്തി; അർജ്ജുന്റേതെന്ന് സംശയം, ഡിഎൻഎ പരിശോധന വേണമെന്ന് കുടുംബം.



ബെംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിൽ ഉണ്ടായി മലയാളി ഡ്രൈവറെ ലോറി ഉൾപ്പടെ കാണാതായ ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി. ജീർണ്ണിച്ച നിലയിൽ അകനാശിനി ബാഡ കടൽ തീരത്താണ് ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. ആരുടേതെന്ന് വ്യക്തമല്ല. 
         മണ്ണിടിഞ്ഞ് അർജ്ജുനേയും ലോറിയേയും ഈ മേഖലയിലാണ് കാണാതായത്. അതു കൊണ്ടു തന്നെ മൃതദേഹം അർജ്ജുൻ്റ
തെന്ന് സംശയമുണ്ട്. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് റിപ്പോർട്ടെന്ന് അർജ്ജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. ഇതു സംബന്ധിച്ച് ഡിഎൻഎ പരിശോധന വേണമെന്ന് അർജ്ജുൻ്റെ കുടുംബം ആവശ്യപ്പെട്ടു. അർജ്ജുൻ്റെ സഹോദരൻ്റെ ഡിഎൻഎ സാമ്പിൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഒരു മൽസ്യത്തൊഴിലാളിയെ കാണാതായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement