പന്തളം: കൂരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടു പേർ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ (65), പി.ജി. ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് സംഭവം. പന്നി കയറാതിരിക്കാൻ പാടശേഖരത്തിൽ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. വൈദ്യുതി ലൈനിൽ നിന്ന് ചന്ദ്രശേഖരന് ഷോക്കേറ്റു. അത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഗോപാലപിള്ളയ്ക്കും ഷോക്കേറ്റത്. ഇരുവരും ഒരുമിച്ച് കൃഷി ചെയ്യുന്നവരാണ്.

0 Comments