Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നീറ്റ് യുജി പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി.

നീറ്റ് യുജി പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി.
ന്യൂഡൽഹി: ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾക്കായി സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. പരീക്ഷാ സമയം വർദ്ധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയിൽ വരുത്തിയ മാറ്റങ്ങളുമാണ് ഇതിൽ പ്രധാനം. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് എൻടിഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
       വിദ്യാർഥികളിൽ നിന്നുള്ള മുൻവർഷങ്ങളിലെ പ്രതികരണങ്ങൾ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) എൻടിഎ പുതുക്കി നിശ്ചയിച്ചു. ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകുന്നേരം 5:15 വരെയാണ് പരീക്ഷാ സമയം. അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടൽ, ഇൻവിജിലേഷൻ നടപടികൾ തുടങ്ങിയ പരീക്ഷയ്ക്ക് മുന്നോടിയായുള്ള ഔദ്യോഗിക കാര്യങ്ങൾക്കായി വിദ്യാർത്ഥികളുടെ എഴുത്തുസമയം നഷ്ടപ്പെടാതിരിക്കാനാണ് 15 മിനിറ്റ് അധികമായി അനുവദിച്ചിരിക്കുന്നത്.
ചോദ്യപേപ്പറിലെ റഫ് വർക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തിയിട്ടുണ്ട്. കണക്കുകൾ ചെയ്യാനും ഡയഗ്രമുകൾ വരയ്ക്കാനും വിദ്യാർത്ഥികൾക്ക് ഇനി കൂടുതൽ സ്ഥലം ലഭിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement