Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാ പദ്ധതി : ഉദ്ഘാടനം തിങ്കളാഴ്ച.

കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാ പദ്ധതി : ഉദ്ഘാടനം തിങ്കളാഴ്ച.
തിരു.: കെഎസ്ആർടിസി ബസുകളിലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയാൻ പ്രിയദർശിനി സ്‌റ്റിക്കർ ഒട്ടിക്കും. ആദ്യ സർവീസ് നടത്തുന്ന ബസിൻ്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 
       തിങ്കളാഴ്ച രാവിലെ 8.30ന് ശേഷമായിരിക്കും സ്ത്രീകൾക്കു സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക. ടൗൺ ടു ടൗൺ ഉൾപ്പെടെ ഓർഡിനറി എന്നെഴുതിയ എല്ലാ ബസുകളിലും സൗജന്യം ലഭിക്കും. സിറ്റി ഫാസ്‌റ്റിൽ സൗജന്യം കിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലാഭനഷ്ടക്കണക്കിന്റെ കള്ളിയിൽ ചുരുക്കിക്കാണേണ്ട പദ്ധതിയല്ല ഇതെന്നും സ്ത്രീകൾക്ക് അവരുടെ കൂലി വരുമാനത്തിൽ വർദ്ധനവുണ്ടാക്കുന്ന കാര്യമാണിതെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement