Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് : കുറ്റപത്രം സമർപ്പിച്ച്‌ ക്രൈം ബ്രാഞ്ച്.

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് : കുറ്റപത്രം സമർപ്പിച്ച്‌ ക്രൈം ബ്രാഞ്ച്.
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ ക്രൈം ബ്രാഞ്ച്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍.
        ലാഭവിഹിതത്തില്‍ 40% നല്‍കാമെന്ന് പറഞ്ഞ് തന്റെ പക്കല്‍ നിന്ന് ഏഴുകോടി രൂപ തട്ടിയെന്നാണ് സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണി ആന്റണി എന്നിവർക്കെതിരേയാണ് കേസ്. 
 എഫ്ഐആർ റദ്ദ് ചെയ്യണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്ഐടിയാണ് അന്വേഷിച്ചത്. 406, 420, 120 ബി, 34, വകുപ്പുകളാണ് ചുമത്തിയത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 

Post a Comment

0 Comments

Ad Code

Responsive Advertisement