Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അതിവേഗ റെയില്‍പ്പാത: റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

അതിവേഗ റെയില്‍പ്പാത: റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
തിരു.: അതിവേഗ റെയില്‍പ്പാത സംബന്ധിച്ച് ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ റെയില്‍വെ, ധനകാര്യ, പരിസ്ഥിതി വിദഗ്ധര്‍ അംഗങ്ങളാണ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ സാങ്കേതികവും ധനപരവുമായ സാധ്യത, പാരിസ്ഥിതിക ആഘാതം എന്നിവയെക്കുറിച്ച് പഠനം നടത്തുകയാണ് സമിതിയുടെ ചുമതല.
       പദ്ധതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്ന സാമൂഹിക – സാമ്പത്തിക നേട്ടങ്ങള്‍ പഠന വിഷയമാക്കേണ്ട സമിതി മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച്ച.

Post a Comment

0 Comments

Ad Code

Responsive Advertisement