Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാലടി പാലത്തിൽ അറ്റകുറ്റപണി : 3 ദിവസം രാത്രി ഗതാഗതത്തിന് പൂർണ്ണ നിരോധനം.

കാലടി പാലത്തിൽ അറ്റകുറ്റപണി : 3 ദിവസം രാത്രി ഗതാഗതത്തിന് പൂർണ്ണ നിരോധനം. 
അങ്കമാലി : എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതുള്ളതിനാൽ ഇന്നു മുതൽ 3 ദിവസം (23, 24, 25 എന്നീ തീയതികളിൽ) രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു.     
       യാത്രക്കാർ താഴെ പറയുന്ന ബദൽ യാത്രാമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
       നിരോധന സമയം അങ്കമാലിയിൽ നിന്നും എംസി റോഡ് വഴി പോകേണ്ട കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ആലുവയിൽ എത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് പെരുമ്പാവൂർ എത്തി യാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് (തിരിച്ച്) ഉപയോഗിക്കേണ്ടതാണ്. അങ്കമാലി ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മലയാറ്റൂർ കോടനാട് പാലം വഴി കുറുപ്പംപടി വഴി പോകാവുന്നതാണ്. മൂവാറ്റുപുഴ / പെരുമ്പാവൂർ ഭാഗത്തു നിന്നുള്ള ചെറുവാഹനങ്ങൾ (എയർ പോർട്ടിലേക്ക് പോകുന്നവ) വല്ലം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് വല്ലം പാറക്കടവ് - ശ്രീമൂലനഗരം - കാഞ്ഞൂർ വഴി എയർ പോർട്ടിലേക്ക് പോകേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement