Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി.

ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി.
കാഞ്ഞിരപ്പള്ളി: പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.
       മയിൽ വാഹനത്തോടു കൂടിയ, ഏകദേശം ഒന്നര അടിയോളം ഉയരമുള്ള പുരാതന മാതൃകയിലുള്ള വിഗ്രഹമാണിത്. നാട്ടുകാരാണ് വിഗ്രഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിഗ്രഹത്തിന്റെ പഴക്കം, ഉറവിടം എന്നിവ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പുരാവസ്തു വകുപ്പിനെയും വിവരം അറിയിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടതാണോ, ഉപേക്ഷിക്കപ്പെട്ടതാണോ എന്ന് പരിശോധിച്ചു വരുകയാണെന്ന് കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement