Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നൂറ് ദിന പരിപാടി: കൈപ്പുസ്തകം പുറത്തിറക്കി.

നൂറ് ദിന പരിപാടി: കൈപ്പുസ്തകം പുറത്തിറക്കി.
തിരു.: പുതുയുഗ കേരളത്തിനായി നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ വഖഫ് വകുപ്പ് നടപ്പാക്കുന്ന കർമ്മ പദ്ധതികൾ ഉൾപ്പെടുത്തിയ കൈപ്പുസ്തകം പൊതു വിദ്യാഭ്യാസ, ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. 
       പൊതുവിദ്യാലയങ്ങളിലെ 11, 12 ക്ലാസിലെ എല്ലാ കുട്ടികൾക്കും സ്കൂൾ പഠനത്തിനോടൊപ്പം മത്സരപരീക്ഷയിൽ വിജയിക്കുന്നതിനായുള്ള കർമ്മ പദ്ധതി, പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സ്കൂൾ ഓഫ് എക്സലൻസ് അവാർഡുകൾ നൽകുക, അക്കാദമിക് നിലവാരം ഉയർത്തുന്നതിന് സമഗ്ര ഡിജിറ്റൽ അക്കാദമി മോണിറ്ററിംഗ് സംവിധാനം, എൽപി, യുപി സ്കൂളുകളിൽ അടിസ്ഥാന ഗണിതം, മലയാളം, ഇംഗ്ലീഷ് പഠനകളരി സജ്ജമാക്കൽ പദ്ധതി, ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ നവീകരണ പദ്ധതി, ഹൈസ്കൂളുകളിൽ എഐ റോബോട്ടിക്സ് സാങ്കേതിക വിദ്യ നടപ്പാക്കുക തുടങ്ങിയ16 പദ്ധതികളാണ് നൂറ് ദിനം കൊണ്ട് നടപ്പാക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement