Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി.

അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി.
തിരു.: സുപ്രീം കോടതി ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാറിൻ്റെ അനുമതി. വിദഗ്ധ പരിശോധനയ്ക്കു ശേഷം പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെ അനുകമ്പാപൂർവ്വം കൊല്ലാമെന്നാണ് നിർദ്ദേശം. 
       കഴിഞ്ഞ മെയ് 19നാണ് അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ, വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് തെരുവുനായ ശല്യവും ആക്രമണവും രൂക്ഷമായ സാഹചര്യത്തിൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് കർശന നടപടികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നേരിട്ട് അനുമതി നൽകിയത്. തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുകയും കടിയേൽക്കുന്നതും ആക്രമണവും പതിവാകുകയും ചെയ്യുന്ന പ്രദേശങ്ങളിലാണ് കൊല്ലാൻ അനുമതിയുള്ളത്. കൊല്ലുന്നതിന് മുമ്പ് തെരുവുനായ്ക്കളെ യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കണം. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 2023ലെ അനിമൽ ബെർത്ത് കൺട്രോൾ ചട്ടങ്ങളും പാലിച്ചിരിക്കണം. പേ ബാധിച്ച നായ്ക്കൾ, ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത രോഗമുള്ള നായ്ക്കൾ, അപകടകാരികളായ നായ്ക്കൾ എന്നിവയെയാണ് കൊല്ലാൻ അനുമതിയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, വെറ്ററിനറി വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് നടപടികൾ നടപ്പാക്കുക. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള വന്ധീകരണ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുകയും വേണമെന്നും സർക്കാർ അനുമതിയിൽ പറയുന്നു.
       അതേസമയം, ഈ  മാനദണ്ഡങ്ങൾ എല്ലാം പാലിച്ച്, തെരുവുനായ്ക്കളെ കൊല്ലൽ പ്രായോഗികമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement