Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു.

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു.
മലപ്പുറം : സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് അന്ത്യം. 
       നിരവധി മഹല്ലുകളുടെ ഖാസിയായിരുന്നു ഇദ്ദേഹം. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി ആലിക്കുട്ടി മുസ്‌ലിയാർ നിയമിതനായത്. മലപ്പുറം ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്. 2010ൽ സമസ്ത സെക്രട്ടറിയായി. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും 2006-'09ൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2016 മുതൽ സമസ്ത ജനറൽ സെക്രട്ടറിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement