Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഴക്കെടുതി: സംസ്ഥാനത്ത് 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 52 വീ‌ടുകൾ പൂർണ്ണമായി തകർന്നു; കണക്ക് പുറത്ത് വിട്ട് സർക്കാർ.

മഴക്കെടുതി: സംസ്ഥാനത്ത് 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 52 വീ‌ടുകൾ പൂർണ്ണമായി തകർന്നു; കണക്ക് പുറത്ത് വിട്ട് സർക്കാർ.
തിരു.: കാലവർഷക്കെടുതിയിൽ ഇതുവരെ 25 പേർ മരിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായി തകർന്നു. 565 വീട് ഭാഗികമായും തകർന്നു. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 18,434 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഒന്നാം തീയതി മുതൽ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള കണക്കാണ് സർക്കാർ പുറത്ത് വിട്ടത്. 
       കോട്ടയത്താണ് കൂടുതൽ മരണം. ജില്ലയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടപ്പെട്ടു. ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11) ഏറ്റവും കൂടുതൽ വീടുകൾ പൂർണ്ണമായി തകർന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഭാ​ഗികമായി തകർന്നത് (103).

Post a Comment

0 Comments

Ad Code

Responsive Advertisement