Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലർട്ട്.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലർട്ട്.
തിരു.: സംസ്ഥാനത്ത് ഇന്നും കനത്ത മഴയെന്നാണ് റിപ്പോർട്ടുകൾ. ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement