Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യാത്രക്കാർക്ക് ഡിജിറ്റല്‍ യാത്രാസേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാൻ കെഎസ്‌ആർടിസി.

യാത്രക്കാർക്ക് ഡിജിറ്റല്‍ യാത്രാസേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാൻ കെഎസ്‌ആർടിസി.
തിരു : യാത്രക്കാർക്ക് ഡിജിറ്റല്‍ യാത്രാസേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാൻ കെഎസ്‌ആർടിസി. ഇതിന്റെ ഭാഗമായി ഒരു എഐ സാങ്കേതികവിദ്യയില്‍ പ്രവർത്തിക്കുന്ന വാട്സ്‌ആപ്പ് ടിക്കറ്റിങ് സംവിധാനം ഇന്നു നിലവില്‍ വരും.
        തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ പുതിയ കസ്റ്റമർ കെയർ ടോള്‍ ഫ്രീ നമ്പറായ 149 മന്ത്രി ഉദ്ഘാടനം ചെയ്യും.
       കെഎസ്‌ആർടിസിയുടെ കൂടുതല്‍ സൗകര്യങ്ങളോടെയുള്ള പുതിയ കൊറിയർ സേവനത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. മികച്ച പ്രവർത്തനം കാഴ്ചവെച്ച ജീവനക്കാർക്കും യൂണിറ്റുകള്‍ക്കുമുള്ള സംസ്ഥാനതല അവാർഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ചടങ്ങില്‍ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളിധരൻ അദ്ധ്യക്ഷത വഹിക്കും. ഗതാഗത സെക്രട്ടറി ടി.വി. അനുപമ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement