Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പഞ്ചായത്ത് ഓഫീസില്‍ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി.

പഞ്ചായത്ത് ഓഫീസില്‍ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി.
മലപ്പുറം: പഞ്ചായത്ത് ഓഫീസില്‍ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. വാഴയൂർ പഞ്ചായത്തിലാണ് സംഭവം. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ഭീഷണിയുമായി എത്തിയത്. പെട്രോള്‍ കുപ്പിയുമായാണ് കുടുംബം പഞ്ചായത്ത് ഓഫീസിലെത്തിയത്. വീട്ടിലേക്ക് വഴി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് കുടുംബം ഭീഷണി‌ മുഴക്കിയത്.
       വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയതായാണ് കുടുംബം പറയുന്നത്.‌ എന്നാല്‍, റോഡ് ഉള്‍പ്പെടുന്ന ആസ്ഥി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ നല്‍കുന്ന വിശദീകരണമെന്നും കുടുംബം പറയുന്നു. നിലവില്‍ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. പരിഹാരം ഉടൻ കാണുമെന്ന് പൊലീസ് കുടുംബത്തിനി ഉറപ്പു നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement