Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് കയറി: കാബിൻ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷപെടുത്തി.

നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് കയറി: കാബിൻ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷപെടുത്തി.
കോട്ടയം: കോടിമതയിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് കയറി, കാബിൻ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. മിനി ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
       തിരുവനന്തപുരത്ത് വാഴക്കുലകൾ ഇറക്കിയ ശേഷം തിരികെ മേട്ടുപ്പാളയത്തേയ്ക്ക് പോകുകയായിരുന്ന മിനിലോറിയാണ്, ടയർ മാറ്റുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിലായി ഇടിച്ചു കയറിയത്. ക്യാബിനുള്ളിൽ കുടുങ്ങിയ മേട്ടുപ്പാളയം സ്വദേശി തുളസി രാമനെ (51) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
      ഇദ്ദേഹത്തിൻ്റെ കാൽ സ്റ്റിയറിങ്ങിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നതിനാൽ ഹൈഡ്രോളിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് അരമണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ വാഹനം വെട്ടിപ്പൊളിച്ചാണ് ഫയർ ഫോഴ്സ് രക്ഷപെടുത്തിയത്. ഇയാളുടെ കാലിനും മുട്ടിനും നടുവിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement