Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളപ്പൊക്കം; ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.

വെള്ളപ്പൊക്കം; ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.
കോട്ടയം: വെള്ളപ്പൊക്കത്തിൽ തെന്നിമാറിയ നാഗഷീറ്റ് പുനസ്ഥാപിക്കാൻ ശ്രമിച്ച ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. തിരുവാർപ്പ് നാലാം വാർഡിൽ ചെങ്ങളം കുന്നുംപുറത്ത് പുതുശേരി ഭാഗത്ത് മതിലകത്ത് വീട്ടിൽ ബിൻസ് വർഗീസ് (52) ആണ് മരിച്ചത്. 
       മഴക്കെടുതി മൂലം വെള്ളത്താൽ ചുറ്റപ്പെട്ട വീടിന്റെ സമീപത്തെ ഷെഡ്ഡിന്റെ മേൽക്കൂരയിലെ ഷീറ്റ് തെന്നി താഴ്ന്ന നിലയിലായിരുന്നു. ഇത് ശരിയാക്കാനായി നീന്തിയെത്തിയ ബിൻസിനെ ഷീറ്റിൽ തൊട്ട ഉടൻ ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ബിൻസ് തെറിച്ചു വീണു. വീഴ്ചയുടേയും അലർച്ചയുടേയും ശബ്ദം കേട്ട് ഓടിക്കൂടിയവർ ബിൻസിനെ വെള്ളത്തിൽ നിന്നുമെടുത്ത് ഉടൻ തന്നെ ഫസ്റ്റ് എയ്ഡ് നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിൻസിനെ കരണ്ടടിച്ചതോടെ വൈദ്യുതി നിലച്ചത്, രക്ഷാപ്രവർത്തനത്തിനെ എത്തിയവർക്ക് രക്ഷയാകുകയും വൻദുരന്തം ഒഴിവാകുകയുമായരന്നു. 300 മീറ്ററോളം എടുത്തുകൊണ്ടുപോയാണ്. വാഹനത്തിൽ കയറ്റി ബിൻസിനെ ആശുപത്രിയിലെത്തിച്ചത്.
       ബിൻസിൻ്റെ സംസ്കാരം ഇന്ന് (06-08-2026, വ്യാഴാഴ്ച) നാലിന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement