ഒരുമണി വരെ 40% പോളിങ്.
തിരു.: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മെച്ചപ്പെട്ട പോളിങ്. ഉച്ചയ്ക്ക് ഒരുമണി വരെ 40.21 % പേർ വോട്ട് രേഖപ്പെടുത്തി. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ്. കടുത്ത ചൂട് കാരണം പലരും വോട്ട് രേഖപ്പെടുത്താന്‍ രാവിലെ തന്നെയെത്തിയതിനാൽ ഏഴുമണി മുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. കേരളത്തിലാകമാനം പോളിങ് ഇതുവരെ സമാധാനപരമാണ്.

0 Comments