Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സു​പ്രീം ​കോ​ട​തി കേ​സ്​ വിവ​ര​ങ്ങ​ൾ ഇനി വാ​ട്സ്ആ​പ്പി​ലും. കേ​​സു​​ക​​ളു​​ടെ ലിസ്റ്റ്, ഉ​​ത്തരവുകൾ, വി​​ധി​​ന്യാ​​യ​​ങ്ങ​​ൾ എന്നിവയും അറിയാം

സു​പ്രീം ​കോ​ട​തി കേ​സ്​ വിവ​ര​ങ്ങ​ൾ ഇനി വാ​ട്സ്ആ​പ്പി​ലും. കേ​​സു​​ക​​ളു​​ടെ ലിസ്റ്റ്, ഉ​​ത്തരവുകൾ, വി​​ധി​​ന്യാ​​യ​​ങ്ങ​​ൾ എന്നിവയും അറിയാം.


ന്യൂ​​ഡ​​ൽ​​ഹി: സു​​പ്രീം കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​ക്ക് വ​​രു​​ന്ന കേ​​സു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ഇ​​നി​​മു​​ത​​ൽ അ​​ഭി​​ഭാ​​ഷ​​ക​​രെ വാ​​ട്സ്ആ​​പ് മു​​ഖേ​​ന അ​​റി​​യി​​ക്കു​​മെ​​ന്ന് ചീ​​ഫ് ജ​​സ്റ്റി​​സ് ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ് അ​​റി​​യി​​ച്ചു. ഡി​​ജി​​റ്റ​​ൽ​​വ​​ത്ക​​ര​​ണ​​ത്തി​​ലേ​​ക്കു​​ള്ള നി​​ർ​​ണ്ണാ​​യ​​ക ചു​​വ​​ടു​​വെ​​പ്പാ​​ണ് ഇ​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
          വാ​​ട്സ്ആ​​പ് മെ​​സേ​​ജി​​ങ് സേ​​വ​​നം സു​​പ്രീം​​ കോ​​ട​​തി​​യു​​ടെ ഐ​​ടി സേ​​വ​​ന​​വു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ക​​യാ​​ണ്. ഓ​​രോ ദി​​വ​​സ​​വും കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കു​​ന്ന കേ​​സു​​ക​​ളു​​ടെ ലി​​സ്റ്റ്, ഉ​​ത്ത​​ര​​വു​​ക​​ൾ, വി​​ധി​​ന്യാ​​യ​​ങ്ങ​​ൾ എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച് വാ​​ട്സ് ആ​​പ്പി​​ലൂ​​ടെ അ​​റി​​യാ​​ൻ ക​​ഴി​​യും. സു​​പ്രീം​​ കോ​​ട​​തി​​യു​​ടെ 8767687676 എ​​ന്ന വാ​​ട്സ്ആ​​പ് ന​​മ്പ​​റും അ​​ദ്ദേ​​ഹം പ​​ര​​സ്യ​​പ്പെ​​ടു​​ത്തി. ഈ ​​ന​​മ്പ​​റി​​ൽ സ​​ന്ദേ​​ശ​​മോ കാ​​ളു​​ക​​ളോ സ്വീ​​ക​​രി​​ക്കി​​ല്ല. വി​​ദൂ​​ര​​ങ്ങ​​ളി​​ലു​​ള്ള ജ​​ന​​ങ്ങ​​ൾ​​ക്കു​​പോ​​ലും വാ​​ട്സ്ആ​​പ് വ​​ഴി കേ​​സു​​ക​​ൾ സം​​ബ​​ന്ധി​​ച്ച വി​​വ​​രം അ​​റി​​യാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നും ചീ​​ഫ് ജ​​സ്റ്റി​​സ് പ​​റ​​ഞ്ഞു.



Post a Comment

0 Comments

Ad Code

Responsive Advertisement