Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വേനൽ മഴ ആശ്വാസമായി; മൂന്നു ദിവസങ്ങളിലായി വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂണിറ്റിന്‍റെ കുറവ്.

വേനൽ മഴ ആശ്വാസമായി; മൂന്നു ദിവസങ്ങളിലായി വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂണിറ്റിന്‍റെ കുറവ്.

മൂലമറ്റം: സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചത് വൈദ്യുതി വകുപ്പിന് ആശ്വാസമായി. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂണിറ്റിന്‍റെ കുറവാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഉണ്ടായത്​. ശരാശരി 10 കോടി യൂണിറ്റായിരുന്നത് വേനൽ മഴയെത്തുടർന്ന്​ ഒമ്പതുകോടി യൂണിറ്റിന്​ താഴെയായി കുറഞ്ഞു.

         പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉപഭോഗം കുറയാൻ കാരണമായി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ 43 ലക്ഷം യൂണിറ്റിന്‍റെയും പുറത്തു നിന്ന്​ എത്തിക്കുന്ന വൈദ്യുതിയിൽ 50.9 ലക്ഷം യൂണിറ്റിന്റെയും കുറവുണ്ടായി. വേനൽച്ചൂട് കത്തിനിന്ന മേയിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു. മേയ് മൂന്നിനാണ്​ 11.59 കോടി യൂണിറ്റെന്ന റെക്കോഡിൽ എത്തിയത്​. മഴ വന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്​ വർദ്ധിച്ചു. ഈ മാസം 237.24 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയിട്ടുമുണ്ട്​.


Post a Comment

0 Comments

Ad Code

Responsive Advertisement