Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് നാളെ.

പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് നാളെ.



പരിപ്പ്: മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ ആറാട്ടോടെ സമാപനമാകും. നാളെ രാവിലെ 7ന് പള്ളിക്കുറുപ്പ് ദർശനം. തുടർന്ന് വിവിധ അഭിഷേകങ്ങളും ശ്രീലക പൂജകളും നടക്കും. 11ന് സമ്പൂർണ്ണ ചതുശ്ശതം,
ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് ആറാട്ടുബലി, 6ന് ആറാട്ട് എഴുന്നള്ളിപ്പ്, മയിലാട്ടം എന്നിവ നടക്കും.
         തിങ്കളാഴ്ച പുലർച്ചെ ഒരുമണിയ്ക്ക് ആറാട്ടുകടവിൽ നിന്നും ആറാട്ട് തിരികെ എഴുന്നള്ളിപ്പ്, 2ന് ആറാട്ട് എതിരേൽപ്പ്, 5ന് ആകാശവർണ്ണ വിസ്മയം, 5.15ന് വലിയ കാണിക്ക, 5.30ന് കൊടിയിറക്കോടു കൂടി ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാകും. ക്ഷേത്രം തന്ത്രി ഭദ്രകാളിമന മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി രാകേഷ് നടരാജൻ എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.
     തിരുവരങ്ങിൽ രാവിലെ 7ന് നാരായണീയ പാരായണം, 11ന് അയ്മനം എഎംവി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, വൈകിട്ട് 7.15ന് തുറവൂർ നാരായണ പണിക്കരും ഹരിശ്രീ ബ്രദേഴ്‌സും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി, രാത്രി 9ന് നൃത്തനാടകം എന്നിവയും നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement