Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കള്ളനോട്ട്: ഡ്രൈവിങ് സ്കൂൾ അദ്ധ്യാപിക അറസ്റ്റിൽ.

കള്ളനോട്ട്: ഡ്രൈവിങ് സ്കൂൾ അദ്ധ്യാപിക അറസ്റ്റിൽ.


കണ്ണൂർ: കള്ളനോട്ട് പിടിച്ച സംഭവത്തിൽ ഡ്രൈവിങ് സ്കൂൾ അദ്ധ്യാപിക അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനി പി.പി. ശോഭയെ (45) ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കേസിൽ പയ്യന്നൂർ സ്വദേശി ഷിജു (36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. യുവതിയാണ് കള്ളനോട്ട് നൽകിയതെന്ന് പൊലീസ് പറഞ്ഞു.
        ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറിൽ മദ്യപിച്ച ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയതിനെ തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും കൂടുതൽ കള്ളനോട്ടുകളും പിടികൂടിയിരുന്നു. മെക്കാനിക്കായ തനിക്ക് വർക്ക്‌ഷോപ്പിൽ നിന്ന്‌ കിട്ടിയ കൂലിയാണെന്നാണ് ആദ്യം ഇയാൾ പൊലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ട് നൽകിയത് ശോഭയാണെന്ന് സമ്മതിച്ചത്. തുടർന്ന് ശോഭയുടെ പാടിയോട്ടുചാലിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും കണ്ടെടുത്തു. കിടപ്പുമുറിയിൽ ഉണ്ടായിരുന്ന പ്രിന്ററും ലാപ്ടോപ്പും കസ്റ്റഡിലെടുത്തിതിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement