Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണ്ണൂരിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു.

കണ്ണൂരിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. 

കണ്ണൂർ: ചക്കരക്കല്ലിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. ഐസ്ക്രീം ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെയിലാണ്. ബാവോട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. 
        രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement