Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏസി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു.

ഏസി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു.

കൊല്ലം: ശാസ്താംകോട്ടയിൽ ഏസി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. പോരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
         വീട്ടിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയ സമയത്തായിരുന്നു അപകടം. വലിയ ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയില്‍ മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു. പുറത്തു പോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം അപകടത്തിന് കാരണമെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും, പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചില്ല. ശബ്ദം കേട്ട് എത്തിയപ്പോള്‍ വീട് പുകയില്‍ മുങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ശാസ്താംകോട്ടില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement