Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ ഭൗതീകദേഹം സഭാ ആസ്ഥാനത്ത് എത്തിച്ചു.

മാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ ഭൗതീകദേഹം സഭാ ആസ്ഥാനത്ത് എത്തിച്ചു.


തിരുവല്ല: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ ഭൗതീകദേഹം സഭാ ആസ്ഥാനത്ത് എത്തിച്ചു. പുലർച്ചെ രണ്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച ഭൗതികദേഹം, സംസ്കാര ശുശ്രൂഷകൾക്ക് ശേഷം വിലാപയാത്രയായി ജന്മനാടായ നിരണത്തേക്ക് കൊണ്ടുപോയി. നിരവധി സഭാവിശ്വാസികളാണ് അന്ത്യയാത്രയിൽ അനുഗ്രമിച്ചത്.

          അമേരിക്കയിലെ ആദ്യഘട്ട സംസ്കാര ശുശ്രൂഷകൾക്ക് ശേഷമാണ് ഭൗതികദേഹം നാട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ വിലാപയാത്രയായി ജന്മനാടായ നിരണത്തേക്ക് തിരിച്ചു. വൈകുന്നേരം നാലുമണിയോടെ നിരണം സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ ഭൗതീകദേഹം എത്തിച്ചു. അഞ്ചര മണിയോടെ തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിച്ച ശേഷമാണ് കർമ്മമണ്ഡലമായ സഭാ ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്. രാത്രി എട്ടുമണി മുതൽ സംസ്കാര ശുശ്രൂഷയുടെ വിവിധ ഘട്ടങ്ങൾ നടക്കുകയാണ്. ചെന്നൈ ഭദ്രാസനാധിപൻ സാമുവേൽ മാർ തിയൊഫിലോസ് എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. നാളെ രാവിലെ ഒമ്പത് മണി മുതൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് വരെ കുറ്റപ്പുഴയിലെ ബിലീവേഴ്സ് ചർച്ച് കൺവെൻഷൻ സെന്ററിൽ പൊതുദർശനമുണ്ടാകും. ശേഷം കുറ്റപ്പുഴ സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ അവസാനഘട്ട സംസ്കാര ശുശ്രൂഷകൾക്ക് ശേഷം, അദ്ദേഹം നട്ടു വളർത്തിയ തണൽ മരങ്ങൾക്ക് നടുവിൽ ഭൗതികദേഹം അടക്കം ചെയ്യും.

Post a Comment

0 Comments

Ad Code

Responsive Advertisement