Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളി മെഡിക്കൽ വിദ്യാർത്ഥി തജ്ക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു.

മലയാളി മെഡിക്കൽ വിദ്യാർത്ഥി തജ്ക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു.


കോട്ടയം: മലയാളി മെഡിക്കൽ വിദ്യാർത്ഥി തജ്ക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു. ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ചിത്രം പകർത്തുന്നതിനിടെയാണ് അപകടം. കോട്ടയം കങ്ങഴ സ്വദേശിയായ സെക്രട്ടേറിയറ്റ് നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി, പത്തനാട് തകിടിയേൽ ടി.എച്ച്. ഹാരിസ് മുഹമ്മദിന്റെ മകൻ റിയാസ് ഹാരിസ് മുഹമ്മദ് (24) ആണു മരിച്ചത്. റിയാസിന്റെ 24-ാം ജന്മദിനമായ 22ന് ആയിരുന്നു സംഭവം.
         ദുഷൻബേ അവ്സിന താജിക് സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നതിനു ടിക്കറ്റെടുത്തു കാത്തിരിക്കുന്നതിനിടെയാണ് അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement