Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജനം ടിവി വാർത്താസംഘത്തിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി.

ജനം ടിവി വാർത്താസംഘത്തിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി.


തിരു.: ജനം ടിവി വാർത്താസംഘത്തിന് നേരെ വഞ്ചിയൂരിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ആക്രമണം. സിപിഎം പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. വാർത്താ സംഘത്തെ കയ്യേറ്റം ചെയ്യാനും ക്യാമറ പിടിച്ചുവാങ്ങാനും ശ്രമിച്ചു. അതിക്രമം കാട്ടിയത് മുൻ വാർഡ് കൗൺസിലർ ബാബുവിന്‍റെ നേതൃത്വത്തിൽ ആണത്രേ. റിപ്പോർട്ടർ ശാലിനിയെ സിപിഎം സംഘം അധിക്ഷേപിച്ചു. അതിക്രമം വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‍നം ജനം വാർത്തയാക്കിയിരുന്നു. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ജനങ്ങളുടെ ദുരിതം റിപ്പോർട്ട് ചെയ്‍‍ത
ക്യാമറാമാന്‍ വിവേക്, അസിസ്റ്റന്‍റ് അരുൾ എന്നിവർക്ക് നേരെയും കയ്യേറ്റം ഉണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement