Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് ഒരാൾ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി.

ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് ഒരാൾ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി.


ആലപ്പുഴ: കായംകുളത്ത് കെപി റോഡില്‍ ഒന്നാംകുറ്റി ജംഗ്ഷന് സമീപം വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു. ചേരാവള്ളി സ്വദേശി ശിശുപാലൻ (60) ആണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. അപകടത്തിൽ ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരിക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement