Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു.

നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു.

തിരു.: കിളിമാനൂരിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു. തട്ടത്തുമല ജംഗ്ഷനിലാണ് അപകടം. ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ടാങ്കർ ലോറിയാണ് മഴയിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ്, ക്ലീനർ ബിനു എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
        മണലയത്ത് പച്ചയിൽ വച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. പെട്രോൾ ചെറുതായി ലീക്ക് ആകുന്നുണ്ടാടായിരുന്നു. റോഡിന് സമീപത്തു കൂടെയൊഴുകുന്ന തോട്ടിലേയ്ക്കാണ് പെട്രോൾ ഒഴുകിയത്. ഗതാഗതത്തിന് തടസമില്ല. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്ത് ഉണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് നീക്കം. ഐഒസിയിൽ വിവരം അറിയിച്ചിചിട്ടുണ്ട്. അവർ എത്തിയാൽ പെട്രോൾ മാറ്റാൻ ഉള്ള നടപടി ക്രമങ്ങൾ തുടങ്ങും.

Post a Comment

0 Comments

Ad Code

Responsive Advertisement