Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തരപ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം നടുത്തളത്തില്‍.

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തരപ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം നടുത്തളത്തില്‍.


തിരു.: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രത്രികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം  ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സ്പീക്കര്‍. പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാന്‍ നീക്കമില്ലെന്ന സര്‍ക്കാര്‍ വിശദീകരണത്തെ തുടര്‍ന്നാണ് അടിയന്തരപ്രമേയ നോട്ടീസ് തള്ളിയത്. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സര്‍ക്കാര്‍ പറയേണ്ടത് എങ്ങനെ സ്പീക്കര്‍ പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചോദിച്ചു. അതേസമയം, ടി.പി. കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്കരുതെന്ന് ആവശ്യപ്പെട്ട്  കെ.കെ. രമ ഗവര്‍ണ്ണറെ കാണും. 
           കോടതി വിധിയ്ക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ടി.പി. കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജയിൽ അധികൃതരുടെ ഭാഗത്തെ വീഴ്ചയെന്ന് സർക്കാരും ആഭ്യന്തരവകുപ്പില്‍ നിന്നുള്ള നിർദ്ദേശപകാരമാണ് ശിക്ഷാ ഇളവ് ശുപാർശയെന്ന് ജയിൽ ഉദ്യോഗസ്ഥരും വിശദീകരിക്കുന്നു. എന്നാൽ, പ്രതിഷേധം കണക്കിലെടുത്താകണം, സർക്കാർ ഭാഗത്തു നിന്ന് തുടർ നടപടികൾ ഉണ്ടായിട്ടില്ല. 

Post a Comment

0 Comments

Ad Code

Responsive Advertisement