Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒരിടവേളയ്ക്കു ശേഷം, വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്.

ഒരിടവേളയ്ക്കു ശേഷം, വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്.

തൃശൂർ: ഒരിടവേളയ്ക്കു ശേഷം വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്തു നിന്ന് കാസർകോടിന് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ സി2, സി4 കോച്ചുകളുടെ ചില്ലാണ് പൊട്ടിയത്. രാവിലെ 9.25നാണ് സംഭവം. അതേസമയം, സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർപിഎഫ് അറിയിച്ചു. നേരത്തേയും ഒന്നിലധികം തവണ വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement