Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കിണറ്റിൽ വീണ പുലിയെ രക്ഷപെടുത്തി വനംവകുപ്പ്.

കിണറ്റിൽ വീണ പുലിയെ രക്ഷപെടുത്തി വനംവകുപ്പ്.


തൃശൂർ: അതിരപ്പിള്ളിയി കണ്ണൻകുഴിയിൽ പുലി കിണറ്റിൽ വീണു. വനംവകുപ്പ് സഹസികമായാണ് രക്ഷപ്പെടുത്തിയത്. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് വാഴച്ചാൽ ഡിവിഷനിലെ കണ്ണംകുഴി പാലത്തിന് സമീപമുള്ള വീട്ടുപറമ്പിലെ കിണറ്റിൽ പുലി വീണത്. ഏകദേശം രണ്ടു വയസ് പ്രായമായ പുലിയാണ് കണ്ണംകുഴി പിടക്കെരി വീട്ടിൽ ഷിബുവിന്റെ പറമ്പിലെ കിണറ്റിൽ വീണത് 
       വെളുപ്പിന് കിണറ്റിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് കിണറ്റിൽ പുലി അകപ്പെട്ടതായി കണ്ടത്. തുടർന്ന് കണ്ണംകുഴി സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചാലക്കുടി അനിമൽ റെസ്‌ക്യു ടീം സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്തി വനത്തിൽ തുറന്നു വിടുകയായിരുന്നു.
       അനിമൽ റെസ്‌ക്യു ടീമിലെ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ കെ. പ്രദീപ് കുമാർ, അനിമൽ റെസ്‌ക്യുവർ ദിജിത് ദിവാകർ, കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളായ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.ടി. രാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജെ. ടിനോ, ടി.എസ്. സനിൽകുമാർ, ടി.ബി. ബിജേഷ്, ഡ്രൈവർ പി. ബിനു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement