Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർ തടഞ്ഞു നിർത്തി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ.

കാർ തടഞ്ഞു നിർത്തി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ.


കോട്ടയം: കിടങ്ങൂരിൽ കാറിൽ വരുകയായിരുന്ന മധ്യവയസ്കനെയും ഇയാളുടെ സ്ഥാപനത്തിലെ  മാനേജരെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചേർപ്പുങ്കൽപാലം ഭാഗത്ത് ആരമ്പുളിക്കൽ വീട്ടിൽ അനീഷ് മാത്യു (47), ഇയാളുടെ സഹോദരൻ അജീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് കാറിൽ വരുകയായിരുന്ന ചേർപ്പുങ്കൽ സ്വദേശിയായ മധ്യവയസ്കനെയും, ഇയാളുടെ സ്ഥാപനത്തിലെ മാനേജരെയും ചേർപ്പുങ്കൽ പാലത്തിന് സമീപം വച്ച് വണ്ടി തടഞ്ഞു നിർത്തി മധ്യവയസ്കനെ അസഭ്യം പറയുകയും മർദ്ദിക്കുകയും കഴുത്തിലുണ്ടായിരുന്ന ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണമാല തട്ടിയെടുക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച മാനേജരെ ഇവർ മർദ്ദിക്കുകയും മുഖത്തിനിട്ട് പല പ്രാവശ്യം തൊഴിക്കുകയുമായിരുന്നു. ഇതിൽ ഇയാൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. മധ്യവയസ്കന്റെ ബന്ധു കൂടിയായ അനീഷിനും അജീഷിനും  കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മധ്യവയ്സ്കനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ മധ്യവയസ്കനെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഇവരെ പിടികൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്എച്ച്ഓ സതികുമാർ, എസ്ഐമാരായ സൗമ്യൻ വി.എസ്., ബിജു ചെറിയാൻ, സിപിഓമാരായ ഗ്രിഗോറിയസ് ജോസഫ്, അഷറഫ് ഹമീദ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement