Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസിൽ ഇതരസംസ്ഥാന സ്വദേശി അറസ്റ്റിൽ.

മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസിൽ ഇതരസംസ്ഥാന സ്വദേശി അറസ്റ്റിൽ.


കോട്ടയം: പാമ്പാടിയിൽ മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസിൽ ഇയാളുടെ വീട്ടുജോലിക്കാരനായ ഇതര സംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ ഗോകുൽ ഗാർഹ് (34) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കങ്ങഴ സ്വദേശിയായ മധ്യവയസ്കന്റെ വീട്ടിലെ ജോലിക്കാരനായ ഇയാൾ കള്ളു കുടിക്കുന്നതിന് പൈസ ചോദിച്ചിട്ട് മധ്യവയസ്കൻ നൽകാതിരുന്നതിലുള്ള വിരോധം മൂലം, കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി മധ്യവയസ്കൻ നടത്തിയിരുന്ന കങ്ങഴയിലുള്ള ഹാർഡ് വെയർ സ്ഥാപനത്തിലെത്തി ഇയാളെ അസഭ്യം പറയുകയും അവിടെ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഓ സുവർണ്ണകുമാർ, എസ്ഐമാരായ അംഗദൻ, കോളിൻസ്, എഎസ്ഐ സെബാസ്റ്റ്യൻ, സിപിഓ രഞ്ജിത്ത് മാണി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement