Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപകീര്‍ത്തി കേസ്: രാഹുല്‍ ഗന്ധിക്ക് ജാമ്യം.

അപകീര്‍ത്തി കേസ്: രാഹുല്‍ ഗന്ധിക്ക് ജാമ്യം.


ബെംഗളൂരു: അപകീര്‍ത്തി കേസിൽ രാഹുല്‍ ഗന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവിച്ചത്. കേസ് ജൂലൈ 30ന്  കോടതി വീണ്ടും പരിഗണിക്കും. 
       40 % കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതിരുന്നതിനാൽ 7ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ രാഹുല്‍ ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായത്. 
       ബെംഗളൂരുവിലെത്തിയ രാഹുലുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement