Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം.

മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം.


കോട്ടയം: കുറിച്ചി മാർഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഞായറാഴ്ച രാവിലെ 8.30ന് ആയിരുന്നു സംഭവം. ക്നാനായ വലിയ മെത്രാപ്പോലീത്തയെ അനുകൂലിക്കുന്നവരും പാത്രിയർക്കീസ് ബാവയെ അനുകൂലിക്കുന്നവരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.
           സംഘർഷത്തിനിടെ പാർത്രിയാർക്കീസ് ബാവ അനുകൂല പക്ഷത്തെ കരിമ്പന്നൂർ വീട്ടിൽ റിജോ (46) യ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത കുറിച്ചി പള്ളിയിൽ കുർബാന അർപ്പിക്കാൻ എത്തിയതിനെ എതിർത്ത് ഏതാനും  പാത്രിയാർക്കീസ് ബാവ അനുകൂലികൾ രംഗത്ത് എത്തിയതാണ് സംഘർഷത്തിന് കാരണം. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുകയും ചെയ്തു. ഇതിനിടെയാണ് റിജോയ്ക്ക് തലയ്ക്ക് പരിക്കേറ്റത്. വിവരം അറിഞ്ഞ് ചിങ്ങവനം പെലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement