Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ പിണറായി.

യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ പിണറായി.

തിരു.: ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതു മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമർശിച്ച ഗീവർഗീസ് മാർ കൂറിലോസിന് മറുപടി നല്‍കുകയായിരുന്നു പിണറായി. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കവേ ആണ് പിണറായിയുടെ പ്രത്യാക്രമണം.

        600 വാഗ്ദാനങ്ങളിൽ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതും ചാർത്താൻ ശ്രമിച്ചെങ്കിലും ജനം പിന്നെയും എൽഡിഎഫിനെ തെരഞ്ഞെടുത്തു. ചരിത്രം തിരുത്തി ജനം തുടർഭരണം നൽകി. ദുരന്തഘട്ടങ്ങളിൽ ലഭിക്കേണ്ട കേന്ദ്രസഹായം കേരളത്തിന് ലഭിച്ചില്ല. സഹായിക്കാൻ ബാധ്യസ്ഥരായവർ നിഷേധാത്മകമായി പെരുമാറി. തകർന്നു പോകുമായിരുന്ന ഒരു ഘട്ടമായിരുന്നു അത്. നമ്മളെ സഹായിക്കാത്തവരുടെ മുന്നിൽ നമ്മെല്ലാവരും ചേർന്നാണ് അതിജീവിച്ച് കാണിച്ചത്. അർഹതപ്പെട്ടതു പോലും കേന്ദ്രം നമുക്ക് തരുന്നില്ല. സുപ്രീം കോടതി ഇടപെട്ടതോടെയാണ് കേന്ദ്രം വാശി തിരുത്തിയത്. സാധാരണ ഒരു സർക്കാരും അനുഭവിക്കേണ്ടി വരാത്ത കാര്യങ്ങളാണ് നമ്മൾ നേരിടുന്നത്. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും പിണറായി പറഞ്ഞു.

      സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാർക്ക് ഡിഎ നൽകാനായിട്ടില്ല. എല്ലാ കാലത്തും ആ പ്രതിസന്ധി അവർ അനുഭവിക്കേണ്ടി വരില്ല. അത് പരിഹരിക്കാനുള്ള നടപടി ഉടൻ ഉണ്ടാകും. ഒരു കാര്യവും കേരളത്തിൽ നടത്തില്ലെന്ന് വാശിയുള്ളവരാണ് സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനെ ലക്ഷ്യമിട്ടത്. സാമൂഹ്യ സുരക്ഷാപെൻഷന് വേണ്ടി എടുത്ത വായ്പ പൊതുകടത്തിൽ പെടുത്തി. കുറച്ചു മാസം അതുകൊണ്ട് പെൻഷൻ വിതരണം മുടങ്ങി. സുപ്രീം കോടതി ഇടപെട്ടതോടെ അത് പരിഹരിച്ചു. ഇപ്പോൾ കൃത്യമായി പെൻഷൻ നൽകുന്നുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയും അതിവേഗം കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement