Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലസ് വൺ പ്രവേശനം: അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.

പ്ലസ് വൺ പ്രവേശനം: അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം. 
തിരു.: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള അലോട്ട്മെന്റ് ഫലമാണ് ട്രയലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോഗിൻ പേജില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച്‌ വിദ്യാർത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. ജൂണ്‍ 10ന് വൈകുന്നേരം 5 മണി വരെ അപേക്ഷകർക്ക് ട്രയല്‍ അലോട്ട്മെൻ്റ് പരിശോധിക്കാനുള്ള അവസരമുണ്ടാകും.
       എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ജൂണ്‍ 10ന് വൈകുന്നേരം വരെ സമയപരിധി പൂർത്തിയാകുന്നതിനു മുൻപ് സമർപ്പിക്കണം. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുവാനുള്ള അവസാന അവസരമാണിത്. ശേഷം ജൂണ്‍ 16ന് ആദ്യ അലോട്ട്മെൻ്റും 22ന് രണ്ടാമത്തെ അലോട്ട്മെൻ്റും പ്രസിദ്ധീകരിക്കും. 29ന് അവസാന അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച്‌ ജൂലൈ രണ്ടിന് ക്ലാസുകള്‍ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. തെറ്റായി വിവരങ്ങള്‍ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കും. ഓഗസ്റ്റ് 5ന് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നടപടികള്‍ പൂർത്തിയാക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement