Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിസ്റ്റർ ലൂസി കുര്യന് ബഹറിനിൽ നിന്നും സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ്.

സിസ്റ്റർ ലൂസി കുര്യന് ബഹറിനിൽ നിന്നും സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ്.
മനാമ: 2024ലെ സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ്, മാഹേർ പ്രസ്ഥാനത്തിന്റെ ഫൗണ്ടർ 
ഡയറക്ടറും മലയാളിയുമായ സിസ്റ്റർ
ലൂസി കുര്യന് ബഹറിനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് സമ്മാനിച്ചു. ജീവകാരുണ്യ മേഖലയിൽ ജീവിതം സമർപ്പിച്ചു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനു വേണ്ടി ബഹറിൻ സീറോ മലബാർ സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡാണ് സിസ്റ്റർ ലൂസി കുര്യന് ലഭിച്ചത്. ബസ് സ്റ്റാൻഡുകളിലും പാതയോരങ്ങളിലും അന്തിയുറങ്ങിയവർ, ഒരു നേരത്തെ ആഹാരം പോലും കഴിക്കാനില്ലാത്തവർ, വീടുകളിൽ നിന്നും ഉപേക്ഷിക്കപ്പെട്ടവർ ഇങ്ങനെയുള്ള അനേകായിരങ്ങൾക്ക് 
അഭയവും ആശ്രയവും നൽകി അവർക്കൊരു പുതിയ ജീവിതം നൽകിയ മഹത്തായ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് അവാർഡ് ലഭിച്ചത്. 
         മനാമയിലെ ടൂബ്ലി മർമറീസ് 
ഹാളിൽ നടന്ന ചടങ്ങിൽ 
സിംസ് പ്രസിഡണ്ട്‌ ഷാജൻ 
സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, പ്രമുഖ സാമൂഹ്യപ്രവർത്തകൻ ഖലീൽ ധൈലാമി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement