Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നൃത്താദ്ധ്യാപികയെ ആണ്‍സുഹൃത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

നൃത്താദ്ധ്യാപികയെ ആണ്‍സുഹൃത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. 
തൃശൂർ : ചെറുതുരുത്തിയിൽ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ നൃത്താദ്ധ്യാപികയെ ആണ്‍സുഹൃത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മലപ്പുറം വേങ്ങര സ്വദേശിയായ ധനലക്ഷ്മിയാണ് (56) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി വിഗീഷ് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി.
       വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ധനലക്ഷ്മിയും വിഗീഷും കഴിഞ്ഞ ദിവസമാണ് ചെറുതുരുത്തിയിലെ 'ഹന്ന റെസിഡന്‍സി' എന്ന ഹോട്ടലില്‍ മുറിയെടുത്തത്. ഇവിടെ വെച്ച്‌ തന്നെ വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി വിഗീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍, വിഗീഷ് ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായി. തുടര്‍ന്ന് മദ്യലഹരിയിൽ ആയിരുന്ന വിഗീഷ് ധനലക്ഷ്മിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement